HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്ത് കുരുമുളക് സ്പ്രേ ആക്രമണം; ഗൃഹനാഥനെ മർദ്ദിച്ച് അവശനാക്കി പണം കവർന്നു.

കുരുമുളക് പ്രേ അടിച്ച ശേഷം മർദിച്ചു പണം അപഹരിച്ചതായി പരാതി.

സ്വയം സഹായ സംഘത്തിന്റെ യോഗം കഴിഞ്ഞു മടങ്ങിയ ആളെ ബൈക്കിലെത്തിയ മൂന്നു യുവാക്കൾ ചേർന്ന് മുഖത്തു കുരുമുളക് പ്രേ അടിച്ച ശേഷം മർദിച്ചു പണം അപഹരിച്ചതായി പരാതി. രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്കേറ്റു. മർദനമേറ്റ പാലാർ പെരുമ്പുഴയിൽ ശ്രീകുമാറിനെയും ഭാര്യ വിജിയെയും പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: നേര്യമംഗലത്തിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു; ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

സംഭവുമായി ബന്ധപ്പെട്ട് ശ്രീകുമാർ പറയുന്നത് ഇങ്ങനെ; ശനിയാഴ്ച രാത്രിയിൽ ആനക്കല്ലിൽ നടന്ന സ്വയം സഹായ സംഘത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് പാലാറിലെ വീടിനു സമീപം എത്തിയപ്പോൾ വഴിയിൽ രണ്ടു ബൈക്കുകളിലായി മൂന്നു പേർ നിന്നിരുന്നു. ഹെൽമെറ്റ് ധരിച്ച ഇവരിൽ ഒരാൾ ആനക്കല്ലിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തതും മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. ഇവരുടെ ഹെൽമറ്റ് ഊരി മൂന്നുപേരും ചേർന്ന് ശ്രീകുമാറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. നിലത്തുവീണ ശ്രീകുമാറിന്റെ കൈകാലുകൾക്കും പരിക്കേറ്റു. നിലവിളി കേട്ട് ഭാര്യ വിജിയും രണ്ടു മക്കളുമെത്തിയാണ് ശ്രീകുമാറിനെ രക്ഷിച്ചത്. ആദ്യം ഓടിവന്ന ശ്രീകുമാറിന്റെ ഭാര്യയെ ഇവർ തള്ളിതാഴെ ഇട്ടു.

കോമ്പയാർ മുരുകൻപാറയിൽ താമസിക്കുന്ന സഹോദരങ്ങളായ അഞ്ചൽ, അമ്പാടി എന്നിവരും ക ണ്ടാലറിയാവുന്ന മറ്റൊരാളുമാണു തന്നെ മർദിച്ചതെന്നു ശ്രീകുമാർ പറയുന്നു. 3,400 രൂപയും നഷ്ട പ്പെട്ടു. ആനക്കല്ല് ശിവപാർവതി മഹാഗണപതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആക്രമിക്കാൻ കാരണമെന്നു ശ്രീകുമാർ പറയുന്നു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള തുടങ്ങാൻ താമസിച്ചതിനെ ചൊല്ലി അഞ്ചലും അമ്പാടിയും തർക്കം ഉന്നയിച്ചതോടെ പ്രശ്നത്തിൽ ശ്രീകുമാർ അടക്കമുള്ള കമ്മിറ്റിയംഗങ്ങൾ ഇടപെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇരുവരെയും മർദിച്ചതായി കാണിച്ച് അഞ്ചലും അമ്പാടിയും നെടുങ്കണ്ടം പോലീസിൽ കമ്മിറ്റിയംഗങ്ങളായ നാലു പേർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS