HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടത്തിനിടെ ട്രിപ്പ് ജീപ്പിന്‍റെ ഡോര്‍ തുറന്നുപോയി; വിദ്യാര്‍ഥിനി റോഡിലേക്ക് വീണു, ഗുരുതര പരിക്ക്.

നെടുംകണ്ടത്തിന് സമീപം ഓട്ടത്തിനിടെ ട്രിപ്പ് ജീപ്പിന്‍റെ ഡോര്‍ തുറന്ന് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്.

നെടുംകണ്ടത്തിന് സമീപം ഓട്ടത്തിനിടെ ട്രിപ്പ് ജീപ്പിന്‍റെ ഡോര്‍ തുറന്ന് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അംഗിത(17)യ്ക്കാണ് പരിക്കേറ്റത്. നെടുംകണ്ടത്തിന് സമീപം താന്നിമൂട്ടിലാണ് സംഭവം.

Also Read:  ഹര്‍ത്താല്‍ നിയമവിരുദ്ധം; സമരസമിതിക്ക് നോട്ടീസ് നൽകി ശാന്തൻപാറ പോലീസ്.

 സ്‌കൂളിൽ നിന്നും താന്നിമൂട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിനു സമീപത്തായാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തിരിക്കുകയായിരുന്നു അംഗിത. ഓട്ടത്തിനിടെ പിന്‍വശത്തെ ഡോര്‍ തുറന്നുപോയതിനെത്തുടര്‍ന്ന് കുട്ടി റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമീക ചികിത്സ നൽകിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS