
കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.
അതേസമയം നടൻ ഉണ്ണി മുകുന്ദനും നിർമാതാവ് ബാദുഷയും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ബാല ഐ.സി.യുവിൽ ചികിത്സയിലാണെന്നും, നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലായെന്നും ബാല എല്ലാവരോടും സംസാരിച്ചുവെന്നും, വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും നിർമാതാവ് ബാദുഷ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബാദുഷ കുറിപ്പിട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








