
അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പിക്കേൽപ്പിച്ച കേസിലെ പ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി കനകക്കുന്ന് സ്വദേശി തേവര്‍കുന്നേല്‍ ടിജോ ജോണാണ് (34) അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി കനകക്കുന്ന് സ്വദേശി മാരായിക്കുളത്ത് മാത്യു(69)വിനാണ് വെട്ടേറ്റത്. ഇടത് കാൽമുട്ടിന് വെട്ടേറ്റ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു. എന്നാൽ പോലീസ് കേസെടുത്തതോടെ ടിജോ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാതെവന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



