HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മലങ്കര ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ കേസ്: പ്രതി പിടിയിൽ, വാഹവും കസ്റ്റഡിയിൽ.

മുട്ടം മലങ്കര ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ കേസിലെ പ്രതി പിടിയിൽ.


മുട്ടം മലങ്കര ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ അഴീക്കൽ സ്വദേശി അഴിക്കൽതറ വീട്ടിൽ ശ്രീകാന്ത് (30) ആണ് മുട്ടം പോലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ശങ്കരപ്പള്ളി പാലത്തിന് സമീപത്ത് നിന്നും മലങ്കര ജലാശയത്തിലേക്ക് ഉൾപ്പടെ മാലിന്യം തള്ളിയ കേസിലാണ് അറസ്റ്റ്. 

കുടയത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ശേഖരിച്ച കക്കൂസ് മാലിന്യമാണ് മുട്ടത്ത് എത്തിച്ച് നിക്ഷേപിച്ചത്. മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. പിടിച്ചെടുത്ത ടാങ്കർ ലോറി കോടതിക്ക് കൈമാറും. പോലീസിന് പുറമെ മുട്ടം ഗ്രാമ പഞ്ചായത്തും ശ്രീകാന്തിന് എതിരെ പഞ്ചായത്ത് രാജിലെ വകുപ്പുകൾ പ്രകാരം കേസ് എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS