HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയചർച്ചക്ക് തൊട്ടുമുൻപാണ് രാജി.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനിത സജി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ്  രാജി സമർപ്പിച്ചത്. പ്രസിഡണ്ടിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇരിക്കുന്നതിനിടെ ആയിരുന്നു രാജി. 

Also Read:  മലങ്കര ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയ കേസ്: പ്രതി പിടിയിൽ, വാഹവും കസ്റ്റഡിയിൽ.

സിപിഐ നോമിനിയായി ജയിച്ച് എൽഡിഎഫിൽ മെമ്പർ ആയി വന്ന ഇവർ പിന്നീട് കോൺഗ്രസിൽ ചേർന്ന് പ്രസിഡൻറ് സ്ഥാനം നിലനിർത്തുകയായിരുന്നു. എന്നാൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കിടയിൽ വീണ്ടും സിപിഎം നോമിനിയായി എൽഡിഎഫിൽ എത്തി വീണ്ടും പ്രസിഡണ്ടായി. കഴിഞ്ഞ നാലുമാസമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിൽ തുടരുന്നതിനിടെയാണ് ഇവർക്കെതിരെ യൂ ഡി എഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഇന്ന് രാവിലെ അവിശ്വാസ പ്രമേയത്തിനെതിരെ ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് സജിത സജി രാജി സമർപ്പിക്കുകയായിരുന്നു. 

updaing..........................


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS