HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഗോൾഡൻ ജൂബിലി സന്ദേശ ജാഥയുമായി കേരള കോൺഗ്രസ്.

ഗോൾഡൻ ജൂബിലി സന്ദേശ ജാഥയുമായി കേരള കോൺഗ്രസ്.
50 വർഷം പിന്നിടുമ്പോഴും ഇടുക്കി ജില്ലയിലെ കർഷകർ  കൊടിയ ദുരിതത്തിൽ കഴിഞ്ഞു വരികയാണ്. സർക്കാരിൻറെ തെറ്റായ ഉത്തരവുകളും നടപടികളും ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അതിന്റെ പരിഹാരം തേടിയാണ് കേരള കോൺഗ്രസ് ഗോൾഡൻ ജൂബിലി സന്ദേശ ജാഥയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 മെയ് മാസം എട്ടിന് രാവിലെ കഞ്ഞിക്കുഴിയിൽ പാർട്ടി ചെയർമാൻ പി ജെ ജോസഫ് ജാഥയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. പാർട്ടി ജില്ലാ പ്രസിഡൻറ് പ്രൊഫസർ എം ജെ ജേക്കബ് ആണ് ജാഥ ക്യാപ്റ്റൻ . ജാഥയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ജില്ലാ സംസ്ഥാന നേതാക്കന്മാരുടെ ആലോചനയോഗം ചെറുതോണിയിൽ ചേർന്നു. 

ഭൂപതിവ് നിയമം നിബന്ധനകൾ ഇല്ലാതെ ഭേദഗതി ചെയ്യുക.നിർമ്മാണ നിരോധനം പിൻവലിക്കുക,വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഗോൾഡൻ ജൂബിലി സന്ദേശയാത്ര നടത്തുന്നത്.ആലോചനായോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പ്രഫ. എം ജെ ജേക്കബ് നിർവഹിച്ചു.

പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വക്കേറ്റ് ജോസഫ് ജോൺ ,അഡ്വക്കറ്റ് ജോസി ജേക്കബ്,വർഗീസ് വെട്ടിയാങ്കൽ, നോബിൾ ജോസഫ് , ഷൈനി സജി, ജോയി കൊച്ചു കരോട്ട് , യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എബി തോമസ്,ബിജു പോൾ,ജോജി ഇടപ്പള്ളി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS