HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ദൗത്യസംഘം അരിക്കൊമ്പന് തൊട്ടരുകിൽ, സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി.

അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക് എത്തുന്നു

അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക് എത്തുന്നു. അരിക്കൊമ്പന് തൊട്ടരികിലേക്ക് ദൗത്യസംഘം എത്തിച്ചേർന്നു. സിമന്റ് പാലം ഭാ​ഗത്തേക്ക് ആന നീങ്ങുകയാണ്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും ഒരു പിടിയനായും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കും. ആനയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ചക്കക്കൊമ്പനും അരിക്കൊമ്പനും ഇരു ദിശകളിലേക്ക് മാറിയതായാണ് ലഭിക്കുന്ന വിവരം. 

Also Read:  സോളാർ കേസ് അന്വേഷിച്ച പെരുമ്പാവൂർ മുൻ ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ; കാറിൽ ആത്മഹത്യാക്കുറിപ്പ്.

അരിക്കൊമ്പൻ അത്ര നിസ്സാരക്കാരനയ കൊമ്പനല്ല. 35 വയസ്സാണ്‌ പ്രായം കണക്കാക്കുന്നത്‌. ശത്രുക്കളെ കണ്ടും സ്ഥിതിഗതികൾ നിരീക്ഷിച്ചും മുങ്ങാനുമറിയാം. 2017ന്‌ ശേഷം ഇത്‌ രണ്ടാംതവണയാണ്‌ കുതറിമാറുന്നത്‌. കഴിഞ്ഞദിവസം എല്ലാ സന്നാഹങ്ങളുമായി 160 അംഗ ദൗത്യസംഘം പല ഗ്രൂപ്പായി തിരിഞ്ഞ്‌ നീങ്ങിയെങ്കിലും എല്ലാവരേയും പറ്റിച്ച്‌ കാണാമറയത്ത്‌ നിലയുറപ്പിച്ചു.

Honesty News

 ഇന്നലെ രാവിലെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS