
Also Read: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡ്രൈവിംഗ് സ്കൂള്‍ ഉടമ അറസ്റ്റില്‍.
വഴിതെളിക്കാനായി ജെ സി ബി എത്തിച്ചിരിക്കുകയാണ്. കൊമ്പൻ മയങ്ങിത്തുടങ്ങി. 45 മിനിറ്റ് വേണം പൂർണ്ണമായി മയങ്ങാൻ. ആവശ്യമെങ്കിൽ വീണ്ടും മയക്കുവെടി വെക്കുമെന്നാണ് വിവരം. കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് ഉടൻതന്നെ എത്തും.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൌത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്