
തൊടുപുഴ ഇടവെട്ടിയിൽ കുളിക്കുന്നതിനിടെ കനാലിൽ മുങ്ങിയ വിദ്യാർത്ഥി മരിച്ചു. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹീം - ഷക്കീല ദമ്പതികളുടെ മകൻ അഹമ്മദ് ബാദുഷ റഹിം (13) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കരിമണ്ണൂർ സെന്റ് ജോസഫ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാദുഷ.
ഇന്നലെ ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കുന്നതിനിടെയാണ് ബാദുഷ വെള്ളത്തിൽ മുങ്ങിയത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്നു ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇടവെട്ടിയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു ബാദുഷ.
ഇടവെട്ടി ട്രാന്‍സ്ഫോര്‍മര്‍ പടിക്ക് സമീപമുള്ള കനാലിലെ വെള്ളത്തിലാണ് ബോധരഹിതനായി വീണത്. കുട്ടികള്‍ മാത്രമായിരുന്നു ഈ സമയം കൂടെയുണ്ടായിരുന്നത്. അതിനാല്‍ ഉടന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വിവരമറിഞ്ഞ് ഓടിയെത്തിയവര്‍ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ രാജഗിരിയിലേക്കു കൊണ്ടുപോകുവുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാദുഷയുടെ നില. ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്