HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തമിഴ്നാട് തേനിയിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയിനർ ലോറി ഇടിച്ച് കയറി, ഇടുക്കി സ്വദേശി മരണപ്പെട്ടു.

തമിഴ്‌നാട് തേനിയിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി മരണപ്പെട്ടു


തമിഴ്‌നാട് തേനിയിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി മരണപ്പെട്ടു. വണ്ടിപ്പെരിയാർ മഞ്ഞുമല സ്വദേശി പ്രസന്നൻ (30) ആണ് മരണപ്പെട്ടത്. വണ്ടിപ്പെരിയാർ  ബാറിന് സമീപമുള്ള ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമയാണ് മരണപ്പെട്ട പ്രസന്നൻ. 

Also Read:  ഹർത്താൽ പിൻവലിച്ചു; ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.

ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. രണ്ടു പേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. രാവിലെ തമിഴ്നാട്ടിലേക്ക് പോയ ഇവർ തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അഖിൽ വാഹനം നിർത്തി വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പ്രസന്നൻ വാഹനത്തിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽ നിന്നും വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ട കാറിനെ ഇടിച്ചു തെറിപ്പിച്ചു.

 ഇടിയുടെ ആഘാതത്തിൽ കാർ തലകുത്തനെ  കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പ്രസന്നന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രസന്നൻ മരണപ്പെട്ടു. തേനി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി വണ്ടിപ്പെരിയാറിൽ എത്തിക്കും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS