HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡോണ്ടൂ... ഡോണ്ടൂ.. ലിങ്കില്‍ കേറി ക്ലിക്കല്ലേ..... ആധാര്‍-പാന്‍ ലിങ്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

ആധാര്‍-പാന്‍ ലിങ്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. ഈ കാലയളവുവരെ പിഴയോടുകൂടി പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്.

Also Read:  തമിഴ്നാട് തേനിയിൽ വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് കയറി, ഇടുക്കി സ്വദേശി മരണപ്പെട്ടു.

ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി തട്ടിപ്പുകളും വ്യാപകമാവുകയാണ്. ആധാര്‍ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി മെസേജുകളെത്തുകയും ഒടിപി വഴി പണം കവരുകയും ചെയ്യുന്ന സംഘമാണ് വ്യാപകമായിരിക്കുന്നത്. ഇത് ഓര്‍മപ്പെടുത്തുകയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആധാര്‍ / പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട്. വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആധാര്‍ / പാന്‍ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന പേജില്‍ വിവരങ്ങള്‍ നല്കുന്നതോടുകൂടി തട്ടിപ്പുകാര്‍ക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈലില്‍ അയച്ചുകിട്ടുന്ന ഒ ടി പി നമ്ബര്‍ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളില്‍പെടാതെയും ശ്രദ്ധിക്കുക. https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാര്‍ /പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുക.


ഫീസ് അടച്ച്‌ പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം

ഇന്‍കം ടാക്‌സ് വെബ്‌സൈററിലെ വിവരങ്ങള്‍ പ്രകാരം രണ്ടു വിധത്തില്‍ ഫീസ് അടയ്ക്കാവുന്നതാണ്.

ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ജമ്മു & കശ്മീര്‍ ബാങ്ക് , കരൂര്‍ വ്യാസ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് 1000 രൂപ അടച്ച്‌ പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം നോക്കാം. ശ്രദ്ധിക്കുക മേല്‍പ്പറഞ്ഞ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് ഈ രീതിയില്‍ പിഴ അടയ്ക്കാന്‍ കഴിയുക.

ഇ ഫയലിംഗ് വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക

(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)

പാന്‍ നമ്പറും, ആധാര്‍ നമ്പറും നല്‍കുക.

പാന്‍ നമ്പര്‍ നല്‍കുക, രജിസ്റ്റേഡ് മൊബെല്‍ നമ്പര്‍ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക

പ്രൊസീഡ് ബട്ടണ്‍ ക്ലിക് ചെയ്യുക

Assessment year-`2023-24 സെലക്‌ട് ചെയ്ത് , Type of payment 1000 രൂപ എന്ന് എന്റര്‍ ചെയ്യുക, continue എന്ന് click ചെയ്യുക

ഇപ്രകാരം പാന്‍ ആധാര്‍ ലിങ്ക് ചെയ്യുമ്ബോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തായാകാന്‍ നാലോ അഞ്ചോ ദിവസമെടുക്കുമെന്നും വെബ്‌സെറ്റില്‍ പറയുന്നുണ്ട്.

പാന്‍ കാര്‍ഡ് ആധാറുമായി മുന്‍പ് ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീര്‍ക്കാം

ഇന്‍കം ടാക്‌സ് വെബ്‌സൈററില്‍ ലിസ്റ്റ് ചെയ്യാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കായി ,ഫീസ് അടച്ച്‌ പാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം

ഇ ഫയലിംഗ് വെബ്‌സൈറ്റ് ക്ലിക് ചെയ്യുക

(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)

പാന്‍ നമ്ബര്‍ നല്‍കുക, രജിസ്റ്റേഡ് മൊബെല്‍ നമ്ബര്‍ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക

ചലാന്‍ നമ്ബര്‍/ITNS 280ന് ക്ലിക്ക് ചെയ്യുക

(0021)ഇന്‍കം ടാക്‌സ് (otherr than companies) എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക

(500) other receipts എന്നത് സെലക്‌ട് ചെയ്യുക

Assessmeny year (AY) 2023-24 സെലക്‌ട് ചെയ്യുക, മറ്റ് അനുബന്ധ വിവരങ്ങളും നല്‍കി പ്രൊസീഡ് ബട്ടണ്‍ ക്ലിക് ചെയ്യുക

2023 മാര്‍ച്ച്‌ 31-നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാന്‍ ഏപ്രില്‍ മുതല്‍ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നല്‍കേണ്ടത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS