HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഏലത്തോട്ടം വാങ്ങിയ വിദേശമലയാളി ഓരോവർഷവും പാർട്ടി ഫണ്ടിലേക്ക് ഒരു ലക്ഷം വീതം നൽകണം; നിർബന്ധിത പണപ്പിരിവിനെതിരെ കോടതിയെ സമീപിച്ച് തോട്ടം ഉടമ, കോടതി വിലക്കേർപ്പെടുത്തിയതോടെ തോട്ടത്തിലെ ജീവനക്കാർക്കു നേരെ സിപി എം നേതാക്കളുടെ നേതൃത്വത്തിൽ ആക്രമണം, 5 പേർക്കെതിരെ കേസ്.

ഉടുമ്പൻചോല: ഏലത്തോട്ടം വാങ്ങിയ വിദേശമലയാളി ഓരോവർഷവും പാർട്ടി ഫണ്ടിലേക്ക് ഒരു ലക്ഷം വീതം നൽകണം

ഉടുമ്പൻചോലയിൽ ഏലത്തോട്ടം വാങ്ങി കൃഷി ആരംഭിച്ച വിദേശമലയാളി ഒരോ വർഷവും പാർട്ടി ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് സിപിഎം നേതാവിന്റെ അന്ത്യശാസനം. കൂടാതെ ജീ വനക്കാർക്കു നേരെ ആക്രമണവും. യൂണിയന്റെ സമ്മർദവും പാർട്ടി സമ്മർദവും താങ്ങാൻ കഴിയാതെ തോട്ടം ഉടമ ഹൈക്കോടതിയിൽ പോയി അനുകൂല വിധി വാങ്ങി.

Also Read:  പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; വിവാഹവാ​ഗ്ദാനം നൽകി പീഡനം, എ ആർ ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ.

തോട്ടത്തിലേക്ക് സിപിഎം നേതാക്കളുടെ പിരിവിനായുള്ള പ്രവർത്തനവും യൂണിയൻ പ്രവർത്തനത്തിനും കോടതി വിലക്കേർപ്പെടുത്തിയതോടെയാണ് തോട്ടത്തിലെ ജീവനക്കാർക്കു നേരെ സിപി എം നേതാക്കളുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിക ളായ രാജ, ഗോപൻ എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരെ മർദിച്ച സംഭവത്തിൽ അഞ്ചു സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ക്കെതിരേ ഉടുമ്പൻചോല പോലീസ് കേസെടുത്തു. സിപിഎം ഉടുമ്പൻചോല ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ്, ഡിവൈഎഫ്ഐ നേതാവ് നിസാം, പാർട്ടി അനുഭാവികളായ മുത്തുരാജ്, പെരുമാൾ, ചെല്ലദുരൈ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശികളായ ജേക്കബ്-ജെസി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഉടുമ്പൻചോലയിലെ ജെ.സി. ഏലത്തോട്ടത്തിലാണ് സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം നടത്തിയത്. ജേക്കബ് കുവൈറ്റിൽ വ്യവസായിയാണ്. 2001ലാണ് ഉടുമ്പൻചോല നമരി മണത്തോട്ടിൽ ജേക്കബ് 16 ഏക്കർ ഏലത്തോട്ടം വാങ്ങിയത്. സർക്കാർ നിശ്ചയിച്ച നിയമപരമായ നടപടികൾ പാലിച്ചാണ് സ്ഥലം വാങ്ങിയത്. സിഐടിയു യൂണിയനാണ് തോട്ടത്തിലുള്ളത്. യൂണിയന്റെ ഭാഗമായി മൂന്നു തൊഴിലാളിസ്ത്രീകളുമുണ്ട്.

തോട്ടം വാങ്ങിയ കാലം മുതൽ പ്രാദേശിക സിപിഎം നേതാവ് പാർട്ടി ഫണ്ടിലേക്ക് എന്ന പേരിൽ ല ക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ വർഷവും ഓരോ ലക്ഷം നൽകണമെന്നു നിർബന്ധിച്ച തോടെയാണ് ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടനിർമാണത്തിന് ഒരു ലക്ഷം രൂപയുടെ രസീതും ജേക്കബിന് സിപിഎം നേതാവ് നൽകി. ഓഫീസ് സമുച്ചയ നിർമാണത്തിനായി 25,000 രൂപ ഒരു ജില്ലാകമ്മിറ്റിയംഗത്തിനു ഗൂഗിൾ പേയിലുടെ നൽകി. ജില്ലാകമ്മിറ്റിയംഗത്തിനു പണം നൽകിയതിനെതിരേ സിപിഎം നേതാവ് എതിർപ്പുമായി രംഗത്തെത്തുകയായിരുന്നെന്ന് ജേക്കബ് പറഞ്ഞു

പണം കൂടുതൽ ആവശ്യപ്പെട്ടതോടെ ജേക്കബ് കോടതിയെ സമീപിച്ചു. പിരിവിനും യൂണിയൻ പ്രവ ർത്തനത്തിനുമായി സിപിഎം നേതാക്കൾ തോട്ടത്തിൽ കയറുന്നത് കോടതി വിലക്കി. ഇതോടെ പോലീസ് കാവലിൽ തോട്ടം തൊഴിലാളികൾ ജോലികൾ ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ സി പിഎം നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നെന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS