ഡ്രൈവിംഗ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന എസ്‌എസ് ഡ്രൈവിംഗ് സ്കൂള്‍ ഉടമ ജയചന്ദ്രനെ (47) ആണ് അറസ്റ്റ് ചെയ്തത്.
Also Read: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച കേസ്; ക്വട്ടേഷന്‍ സംഘം പിടിയില്‍, ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും.
കഴിഞ്ഞ നാലു മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

