
പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസിയായ അമ്മയും മകളും ചേര്‍ന്ന്. ആക്രമണം നടത്തിയ രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധു ബാബുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തൊടുപുഴ ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരേയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്ന് പോലീസ് കണ്ടെത്തി.
Also Read: രാജാക്കാടിന് സമീപം വാഹനാപകടം; വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.
സംഭവത്തില്‍ കൊച്ചിയില്‍ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് (25) എന്നിവരാണ് പിടിയിലായത്. തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാര്‍, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണിക്കൃഷ്ണന്‍, സനൂപ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് ചേരാനെല്ലൂര്‍ പോലീസിന്‍റെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലിനിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്‍റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്.
പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. ആക്രമണത്തിന് ഉപയോഗിച്ചതിന്‍റെ ബാക്കി മുളകുപൊടി വാഹനത്തിന്‍റെ ഡിക്കിയില്‍നിന്നു കണ്ടെടുത്തു. അക്രമത്തിനുപയോഗിച്ച ലിവര്‍ ടൂള്‍ സംഭവസ്ഥലത്തുനിന്നു നേരത്തെ കണ്ടെത്തിയിരുന്നു.
മില്‍ക്കയും ഓമനക്കുട്ടനുമായി വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതോടെ മില്‍ക്കയുടെ മകളുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ക്വട്ടേഷന്‍ സംഘത്തെ മില്‍ക്ക ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ ഇതില്‍നിന്നു ലഭിച്ചതോടെയാണ് അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായത്. മില്‍ക്കയുടെ എറണാകുളത്തുള്ള നാലാം ഭര്‍ത്താവു മുഖേനയാണ് ക്വട്ടേഷന്‍ സംഘവുമായി ഇവര്‍ ബന്ധപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട മുഖാന്തരമാണ് ഇടപാടു നടത്തിയത്. അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇരുവരും ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. പ്രതികളായ സന്ദീപിനെയും ശ്രീജിത്തിനെയും ഇന്നലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








