.jpeg)
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം മച്ചിപ്ലാവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
മൂന്നാർ സന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന പറവൂർ സ്വദേശികളുടെ കാറും, അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടികളൾ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മറ്റ് വാഹന യാത്രികരും നാട്ടുകാരും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്