HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്; ഒടുവിൽ ദൗത്യസംഘത്തിന് മുൻപിൽ കീഴടങ്ങി, കൊമ്പനുമായി വാഹനം പുറപ്പെട്ടു: അരിക്കൊമ്പനെ മാറ്റുന്നത് മം​ഗളാദേവി വനമേഖലയിലേക്ക്?

ആംബുലൻസിൽ കയറാൻ മടിച്ച് അരിക്കൊമ്പൻ കുതറിമാറിയത് മൂന്ന് തവണ, ഒടുവിൽ ദൗത്യസംഘത്തിന് മുൻപിൽ കീഴടങ്ങി, കൊമ്പനുമായി വാഹനം പുറപ്പെട്ടു.

അരിക്കൊമ്പനെ തളക്കാൻ ദൗത്യസംഘം നൽകിയത് മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആനയെ മം​ഗളാദേവി മേഖലയിലേക്ക് മാറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുംകിയാനകളെ അരിക്കൊമ്പൻ അതിശക്തമായി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയാണ് ആനയെ ലോറിയിൽ കയറ്റിയത്. 


പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് കടന്നത്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്.  മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാ‍ർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.


അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല.  അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS