HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ക്യാമറയുടെ സ്ഥാനം ഫോണ്‍ പറയും; വണ്ടിയോടിക്കുമ്പോള്‍ 'ആപ്പില്‍' ആകാതിരിക്കാന്‍ ആപ്പ്.

നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു.


നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിച്ച്‌ വേണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. 

Also Read:  ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും; മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്പോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും. സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ. രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്പോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും. 

ക്യാമറ സ്ഥലം കൃത്യമായിരുന്നോ എന്നറിയാന്‍ ആപ്പ്, ഫീഡ്ബാക്കും ചോദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്പോഴുള്ള വേഗവും സ്ക്രീനിലുണ്ടാവും. അടുത്തിടെ ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് റഡാര്‍ബോട്ട് എന്ന ആപ്പാണ്. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്പനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്. 

വിദേശ രാജ്യങ്ങളില്‍ നാലുവര്‍ഷം മുൻപ് പ്രചരിച്ചതാണ് ക്യാമറ സ്ഥലം തിരിച്ചറിയാനുള്ള ആപ്പുകള്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ക്യാമറ വെച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി വാഹനമോടിക്കുന്നതല്ല യഥാര്‍ഥ ഗതാഗത സംസ്കാരമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നത് അവനവന്റെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് ചിന്തിച്ചാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലെ മെമ്മറി ഇല്ലാതാക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. 

തിരിച്ചറിയുക ഒളിഞ്ഞിരിക്കുന്ന അപകടം

നിങ്ങളുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്ത് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ക്യാമറ തിരിച്ചറിയാനുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ എസ്.എം.എസ്, മൊബൈല്‍ ക്യാമറ, മൈക്രോഫോണ്‍, കോണ്‍ടാക്‌ട് എന്നിവയില്‍ പെര്‍മിഷന്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതൊക്കെ നല്‍കിയെങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നതാണ് ആപ്പ് കമ്പനിയുടെ നയം എങ്കില്‍ തീരുമാനമെടുക്കേണ്ടത് ഫോണിന്റെ ഉടമയാണ്. ലൊക്കേഷന്‍ പെര്‍മിഷനില്ലാതെ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. ആവശ്യം കഴിഞ്ഞ് ആപ്പില്‍നിന്ന് എക്സിറ്റായില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM

GOOD WILL NEDUNKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS