
Also Read: ക്യാമറയുടെ സ്ഥാനം ഫോണ്‍ പറയും; വണ്ടിയോടിക്കുമ്പോള്‍ 'ആപ്പില്‍' ആകാതിരിക്കാന്‍ ആപ്പ്.
സർക്കാരിന്റെ വിശ്വാസ വഞ്ചനയ്‌ക്കെതിരെയാണ് സമിതിയുടെ പ്രതിഷേധം. ജില്ലയിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്നേ ദിവസം സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ജില്ലാ നേതൃത്വം വ്യക്തമാക്കി. ബഫർസോൺ വിഷയങ്ങളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കത്തതിനെ തുടർന്നാണ് സമിതി പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇടുക്കിയിലെ വിവിധ ഭൂവിഷയങ്ങളുടെ മറവിൽ ജനജീവിതം സ്തംഭിപ്പിക്കാനാണ് ജില്ലയിലെ റവന്യൂ- വനം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നിലവിൽ നടക്കുന്ന നിർമ്മാണങ്ങൾ നിർത്തിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒകടോബറിൽ 280-ലധികം വ്യക്തികൾക്ക് ദേവികുളം ആർ.ഡി.ഒ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയും സമിതി പ്രതിഷേധം അറിയിച്ച് രംഗത്തുവന്നിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്