HONESTY NEWS ADS

നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു; അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു; അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ


നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി 1 ന് ആണ് ഫാത്തിമ ഇസ്മയിലെ ജനനം.

പരേതനായ വൈക്കം ചെമ്പില്‍ ഇസ്മായില്‍ ആണ് ഭര്‍ത്താവ്. 1946 ല്‍ ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഫാത്തിമ ഇസ്മയില്‍ ജന്മം നല്‍കുന്നത്. മമ്മൂട്ടിയുടെ കലാജീവിതത്തിന് എന്നും ഉറച്ച പിന്തുണ നല്‍കിയത് ഉമ്മയായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് മാറ്റിയതിന് മമ്മൂട്ടിയെ താന്‍ വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് ഫാത്തിമ പിന്നീട് പറഞ്ഞിരുന്നു.

GOODWILL NEDUMKANDAM

GOODWILL NEDUMKANDAM


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS