HONESTY NEWS ADS

ഇടുക്കി ജില്ലയിലെ പോലീസ് സേനയിൽനിന്ന്‌ ഇന്ന് വിരമിക്കുന്നത് 27 ഉദ്യോഗസ്ഥർ.

ഇടുക്കി ജില്ലയിലെ പോലീസ് സേനയിൽനിന്ന്‌ ഇന്ന് വിരമിക്കുന്നത് 27 ഉദ്യോഗസ്ഥർ.
ക്രൈം ബ്രാഞ്ച് എസ്.പി.യും അഡീഷണൽ എസ്.പി.യും ഉൾപ്പെടെ ജില്ലയിലെ പോലീസ് സേനയിൽനിന്ന്‌ ഇന്ന് വിരമിക്കുന്നത് 27 പേർ. ക്രൈംബ്രാഞ്ച് എസ്.പി. കെ.എം.ജിജിമോൻ, അഡീഷണൽ എസ്.പി. ഡി.എസ്.സുനീഷ് ബാബു എന്നിവരും 25 സബ് ഇൻസ്‌പെക്ടർമാരുമാണ് ദീർഘകാലത്തെ സേവനത്തിന് ശേഷം ഇന്ന് സർവീസിൽ നിന്ന്‌ പടിയിറങ്ങുന്നത്.

Also Read:  അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വൃദ്ധസദനം അധികൃതര്‍ അടച്ചുപൂട്ടി.

ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ ബാച്ചിൽ സബ് ഇൻസ്‌പെക്ടറായി സർവീസിൽ പ്രവേശിച്ചയാളാണ് കെ.എം.ജിജിമോൻ. ബാച്ചിലെ ഏറ്റവും സീനിയറായ വി.യു.കുര്യാക്കോസിന് ഐ.പി.എസ്. ലഭിക്കുകയും ജില്ലാ പോലീസ് മേധാവിയായി ചുമതലയേൽക്കുകയും ചെയ്തു. നോൺ-ഐ.പി.എസ്. വിഭാഗത്തിൽ എസ്.പി.യായി പ്രൊമോഷൻ ലഭിച്ച ജിജിമോൻ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയായാണ് വിരമിക്കുന്നത്. 

ജില്ലാ അഡീഷണൽ എസ്.പി.യായി വിരമിക്കുന്ന ഡി.എസ്.സുനീഷ് ബാബു തിരുവനന്തപുരം സ്വദേശിയാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ, ജില്ലാ പോലീസ് സഹകരണസംഘം എന്നിവയുടെ നേതൃത്വത്തിൽ  ചെറുതോണി പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് സമ്മേളനം നടന്നു. സമ്മേളനം ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ജി.മനോജ് കുമാർ അധ്യക്ഷനായിരുന്നു. വിരമിച്ചവർക്ക് പ്രശസ്തിപത്രവും ഉപഹാരവും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS