
ഇവിടെ ഉണ്ടായിരുന്ന 14 അന്തേവാസികളെ സ്‌നേഹാലയം, നഗരസഭാ വൃദ്ധസദനം, വാഴക്കുളത്തെ മറ്റൊരു വൃദ്ധമന്ദിരം എന്നിവിടങ്ങളിലേയ്ക്ക് മാറ്റി. രണ്ടു വര്‍ഷം മുമ്പാണ് സ്ഥാപനം മുതലക്കോടത്ത് പ്രവര്‍ത്തനം തുടങ്ങിയത്. നിരവധി വയോജനങ്ങള്‍ ഇവിടെ പലപ്പോഴായി താമസിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. നടപടികളുടെ ഭാഗമായി സ്ഥലത്ത് വൻ പൊലീസ് സംഘവും സുരക്ഷയ്ക്കായി എത്തിയിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ. ബിനോയിയും സ്ഥലത്തെത്തിയിരുന്നു.
ജില്ലാ ആശുപത്രിയിലെ ഡോ. പ്രീതിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അന്തേവാസികളെ പരിശോധിച്ച് ആരോഗ്യ നില ഉറപ്പാക്കിയതിന് ശേഷമാണ് ഇവരെ ഇവിടെ നിന്ന് മാറ്റിയത്. എന്നാല്‍ പെട്ടെന്ന് ഉണ്ടായ നടപടികളില്‍ വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്നവര്‍ പരിഭ്രാന്തരായി. അന്തേവാസികളുടെ ബന്ധുക്കളെയോ മക്കളെയോ അറിയിക്കാതെയാണ് ഇവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വിദേശത്തും മറ്റും ജോലി ചെയ്യുന്നവരുടെ പ്രായമായ മാതാപിതാക്കളെയാണ് വലിയ തുക വാങ്ങി ഇവിടെ സംരക്ഷിച്ചിരുന്നത്.
പ്രവേശനം എടുക്കുന്ന സമയത്ത് പത്തു ലക്ഷത്തോളം രൂപ വരെ വാങ്ങിയതായും മാസം 20000 മുതല്‍ 30000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. സ്ഥാപന അധികൃതരോട് രജിസ്ട്രേഷൻ എടുത്തതിനു ശേഷമേ പ്രവര്‍ത്തിക്കാവു എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇവര്‍ പാലിച്ചില്ല. തുടര്‍ന്ന് പരിശോധന നടത്തിയ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്