HONESTY NEWS ADS

ഇടുക്കി പനംകുട്ടിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം തോട്ടിലേക്ക് മറിഞ്ഞു, ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി പനംകൂട്ടിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം തോട്ടിലേക്ക് മറിഞ്ഞു, ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ (19) ആണ് മരണപ്പെട്ടത്. അപകടത്തിൽ മങ്കുവ സ്വദേശികളായ ഇലവുങ്കൽ ആഷിൻ ഷാജി, അള്ളിയാങ്കൽ അഭിനവ് ദീപ്തി എന്നിവർക്ക് പരിക്കേറ്റു.

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (24 മെയ് 2023).

 ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. മങ്കുവയിൽ നിന്നും പനംകുട്ടിയിലേക്ക് വരുന്നതിനിടെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. മൂന്നുപേരാണ് വാഹനത്തിൽ യാത്രചെയ്തിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെങ്കിലും ഡിയോണിന്റെ ജീവൻ രക്ഷിക്കാനായില്ല. 

പരിക്കേറ്റ രണ്ട് കുട്ടികളെ പ്രാഥമിക ചികിത്സ നൽകിയശേഷം എറണാകുള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS