HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

എം.ഡി.എം.എയുമായി ഇടുക്കി കട്ടപ്പന സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

എം.ഡി.എം.എയുമായി ഇടുക്കി കട്ടപ്പന സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

എറണാകുളം ഇടപ്പള്ളി ടോൾ ഭാഗത്ത് എം.ഡി.എം.എയുമായി യുവതി യുവാക്കളെ പിടികൂടി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി പടശ്ശേരി വീട്ടിൽ സുധീഷ് എസ് (27), ഇടുക്കി കട്ടപ്പന സ്വദേശിനി പീടികപ്പുരയിടത്തിൽ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

Also Read:  ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം, ആക്രമണത്തിനിരയായ വ്യാപാരിയെ കോലഞ്ചേരി മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായി ആരോപണം.

 കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ വൻകിട വിൽപ്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയിൽ പെട്ടവരാണ്. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിന് അടിപിടി കേസ് നിലവിലുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA