ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജുഎന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ബന്ധുക്കളാണ്.
മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. ഇന്ന് പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. പവ്വർഹൗസിൽ നിന്നും വെള്ളം അപ്രതീക്ഷിതമായി എത്തിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് പ്രാഥമീക വിവരം. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾക്കായി മാറ്റും. കാഞ്ഞാർ മേൽനടപടികൾ സ്വീകരിച്ച് വരുന്നു. Updating....................
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.