
കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ അറസ്റ്റിലായ ആദിവാസി യുവാക്കളെ വനപാലകര്‍ മര്‍ദിച്ചതായി പരാതി. കുണ്ടള സാൻഡോസ് പട്ടികവര്‍ഗ കോളനിയിലെ ശിവൻ, രഘു, കുമാര്‍ എന്നിവരാണ് പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പരാതി നല്‍കിയത്
ചെണ്ടുവരൈയില്‍ രണ്ട് കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തിയ കേസില്‍ ഇവരുള്‍പ്പെടെ ആറു പേരെ കഴിഞ്ഞ നാലിന് വനംവകുപ്പ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന മൂവരും ശനിയാഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തങ്ങള്‍ക്ക് കാട്ടുപോത്ത് വേട്ടയുമായി ഒരു ബന്ധവും ഇല്ലെന്നും മറ്റ് പ്രതികള്‍ മീൻപിടിക്കാൻ കുണ്ടളയില്‍ വന്നിരുന്നതിനാല്‍ അവരുമായി ആ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്