
റബ്ബര്‍ പാല്‍ കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. മേട്ടുപാളയം സ്വദേശി കാജ അബ്ദുള്‍ കരീം, പാലക്കാട് സ്വദേശി ദീപക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം.
Also Read: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി.
പുള്ളിക്കാനത്ത് നിന്ന് റബ്ബര്‍ പാല്‍ ശേഖരിച്ച് പാലായ്ക്ക് പോയ ലോറിയാണ് പുത്തേട് വലിയ പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകട സമയം ഇതുവഴി വന്ന കാഞ്ഞാര്‍ എസ്.ഐ ജിബിന്‍ തോമസും സംഘവും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാഞ്ഞാര്‍ പൊലീസിന്റെ വാഹനത്തില്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



