അടിമാലി കല്ലാർകുട്ടിക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് മറിഞ്ഞു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. കീരിത്തോട് സ്വദേശികളായ ഷൈജു, ദീപേഷ്, സുരേഷ്, അനീഷ്, ഗോപി, ജോസ്, ജോബി എന്നിവർക്കാണ് പരിക്കേറ്റത്.
Also Read: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഇടുക്കി തങ്കമണി സ്വദേശി മരണപ്പെട്ടു.
മുക്കുടം ഇലക്ട്രിസിറ്റി പ്രൊജക്റ്റ് പ്രൈവറ്റ് കമ്പനിയുടെ കോൺക്രീറ്റ് ജോലികൾക്കായി പോവുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം റോഡിൽ നിന്നും തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ അടിമലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഞ്ചു പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




