തൊടുപുഴ ആലക്കോടിന് സമിപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ ഇടുക്കി തങ്കമണി സ്വദേശി താന്നിവേലില്‍ ജോബിൻ ബാബു (25)ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.
Also Read: ആ കണ്ണുകളിലെ വെളിച്ചമണയില്ല; ജോലിക്കിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.
ആലക്കോടുള്ള ഭാര്യാവീട്ടിലേക്ക് ജോബിൻ പോകുന്നതിനിടെ എതിരേ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇളയ സഹോദരിയുടെ വിവാഹത്തിന് ഭാര്യയെയും കുഞ്ഞിനെയും തങ്കമണിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മൊബൈല്‍ കമ്പനിയുടെ എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോബിൻ. ഭാര്യ: ലിബിയ ആലക്കോട് കൊളമ്പേല്‍ കുടുംബാംഗം. മകൻ: യാവൻ (ഒൻപതു മാസം).സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തങ്കമണി സെന്‍റ് തോമസ് ഫൊറോന ദേവാലയത്തിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്