ജനലിലൂടെ നോക്കുമ്പോഴാണ് ഹലീമയെ മുറിയിക്കുള്ളില്‍ അനക്കമറ്റ് നിലയില്‍ മാഹിൻ കാണുന്നത്. ഈ സമയം മൊബൈലില്‍ വളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മയിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെയും വിവരം അറിയിച്ച ശേഷം ഇവര്‍ വീടിന്റെ വാതില്‍ത്തുറന്ന് അകത്ത് പരിശോധിക്കുമ്ബോഴാണ് ഇസ്മയിലിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹലീമയുടെ നെറ്റിയിൽ ചെറിയമുഴയുണ്ട്. ഇവർ എങ്ങിനെയാണ് മരണപ്പെട്ടത് എന്നത് പോസ്റ്റുമോർട്ടത്തിലെ വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.
അടുത്തിടെയായി ഹലീമ അകാരണമായി ദേഷ്യപ്പെട്ടിരുന്നതായി മകൻ മാഹിൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മാഹിന്റെ ഭാര്യയും മക്കളും വ്യാഴാഴ്ച അവരുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ മാഹിനും വീട്ടിൽ ഉണ്ടായിരുന്നില്ല.തൊടുപുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




