
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വസ്തു വിൽപ്പന നടത്തി വന്നിരുന്ന സുവിശേഷ പ്രസംഗകനെ തൊടുപുഴ പോലീസ് പിടികൂടി. തൊടുപുഴ കോലാനി പാറക്കടവ് സ്വദേശി പുത്തൻമണ്ണത്ത് പൗലോസ് പൈലിയാണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡിലെ ഡ്രൈവർമാക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനിടെയാണ് തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്തത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
രാവിലെ 7 മണിക്ക് ലഹരി വസ്തു കൈ മാറുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു. പിടികൂടുമ്പോൾ ഷർട്ടിനുള്ളിലെ ബനിയനിൽ നിന്നും പാൻസിന്റെ പോക്കറ്റിൽനിന്നുമായി 76 ഹാൻസ് പായ്ക്കറ്റ് കണ്ടെടുത്തു. സ്റ്റാൻഡിൽ പതിവായി എത്തുന്നവർക്ക് രഹസ്യമായി 50 രൂപ വീതം വാങ്ങിയാണ് വില്പന നടത്തി വന്നിരുന്നത്. വീട്ടിലെ പരിശോധനയിൽ 25000 രൂപ വിലവരുന്ന നിരോധിത പുകയില പായ്ക്കറ്റുകളും പോലീസ് കണ്ടെടുത്തു. ഉച്ചവരെയുള്ള ഹാൻസ് വില്പനക്ക് ശേഷം സുവിശേഷ പ്രസംഗത്തിനായി പോകുകയാണ് പതിവ് രീതിയെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്