HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; 6 പേർ മരണപ്പെട്ടതായി പ്രാഥമീക വിവരം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി

മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 6 പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 

Also Read:  600 കിലോയിലധികം തൂക്കമുള്ള രണ്ട് കാട്ടുപോത്തുകളെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കി; ആറംഗസംഘം അറസ്റ്റിൽ, ഇറച്ചി കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. 25 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി  പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ 6 പേരെ രക്ഷപ്പെടുത്തി. 

Honesty News

പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA