
Also Read: എം.ഡി.എം.എയുമായി ഇടുക്കി കട്ടപ്പന സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
മണിയാറൻകുടി മേഖലയിലെ ചിലരിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നതെന്നാണ് സൂചന. ആക്രമികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം മണിയറൻകുടി ഭാഗത്തേക്കാണ് പോയതെന്ന നിഗമനത്തിലും യുവാക്കളിൽ കുറേപ്പേർ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലഹരിക്ക് അടിമയായ വ്യക്തികൾ ലഹരി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇഞ്ചക്ഷനുകൾ വാങ്ങിക്കാറുണ്ട്. എന്നാൽ ഡോക്ടറുടെ കുറുപ്പില്ലാതെ ഇത്തരം മരുന്നുകൾ ലൈജു നൽകാറില്ലായിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു ക്രൂരമായ കൊലപാതക ശ്രമത്തിലേക്കെത്തിച്ചതെന്നാണ് വിവരം.
ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പഞ്ഞിക്കാട്ടിൽ ലൈജുവിന് നേരെയാണ് ഇന്നലെ രാത്രി പത്തരയോടെ ആസിഡ് ആക്രമണം ഉണ്ടായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ആക്രമികള്‍ ചെറുതോണിയില്‍ ഒന്‍പതുമണിക്ക് ലൈജുവിന്‍റെ കടക്ക് എതിര്‍വശം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലൈജു കടയടച്ച് പുറത്തിറങ്ങി വാഹനത്തിൽ പോകുമ്പോൾ ആക്രമികളും ഈ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളോഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ വാഹനം തടഞ്ഞ് നിർത്തി ലൈജുവിന്‍റെ ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു.
കണ്ണിനും കഴുത്തിനും ശരീരത്തുമായി ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കണ്ണിന് കാഴ്ച കുറവും ശരീരത്തില്‍ നീരുമുണ്ട്. എന്നാൽ ശരീരത്തിനുള്ളില്‍ ആസിഡിന്‍റെ സാനിദ്ധ്യം എത്രയുണ്ടെന്ന് കണ്ടെത്തിയാലെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരം നല്കാൻ കഴിയുകയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം പോലീസ് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്തുനിന്നും ആസിഡൊഴിക്കാനുപയോഗിച്ച ഒരു കപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിരലടയാള വിദക്തർ നടത്തിയ പരിശോധനയിൽ അക്രമികൾ ഗ്ലൗസ് ഉപയോഗിച്ചതായാണ് വിവരം. ഏറ്റവും വീര്യംകൂടിയ ആസിഡാണ് കൃത്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പരിശോധനാഫലം വന്നെങ്കിൽ മാത്രമേ ഏത് ആസിഡാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ. ആസിഡ് വീണതിനെത്തുടർന്ന് ലൈജുവിന്റെ കാറിനും ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ചെറുതോണി ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് വ്യാപാരികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്