
കട്ടപ്പന വെള്ളയാംകുടിക്ക് സമീപം സ്വകാര്യബസും പിക്ക് അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി എത്തുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട് പിക്കപ്പ് വാൻ വരുന്നത് കണ്ട ബസ് ഡ്രൈവർ, റോഡിൽ നിന്നും ബസ് പൂർണ്ണമായി ഒതുക്കി നിർത്തിയാൽ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം അൽപ്പസമയം തടസ്സപ്പെട്ടു.
കട്ടപ്പനയിൽ നിന്നും പോലീസ് സംഘം സഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്