ഒൻപതുവയസുകാരിക്കു നേരേ ലൈംഗീകാതിക്രമം നടത്തിയ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ കാലാപൂര്‍ കണ്ണങ്കരയില്‍ സജി കെ. ജോണിനെയാണ് (52) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസുകാരിയെ ജ്യൂസ് നല്‍കാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി ഉപദ്രവിച്ചത്. തൊടുപുഴ നഗരസഭാതിര്‍ത്തിയിലുള്ള സ്ഥലത്ത് ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട ബന്ധുവാണ് പരാതി നല്‍കിയത്.
തൊടുപുഴ എസ്‌ഐ അജയകുമാര്‍, എസ്‌ഐ ഷംസുദീൻ, എഎസ്‌ഐ ഉണ്ണികൃഷ്ണൻ, സിപിഒ ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നേരത്തെയും കുട്ടികളുടെ നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്