HONESTY NEWS ADS

 HONESTY NEWS ADS


തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു; ഗുരുതരപരിക്ക്, ആക്രമണമുണ്ടായത് പ്രഭാത നടത്തത്തിനിടെ.

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു.
തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. വനം വകുപ്പ് ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിൻ(38)നാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെയാണ് റോബിൻ ആനയുടെ മുൻപിൽപെട്ടത്.

Also Read:  അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു.

 കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് ഓടുന്നതിനിടെ കുഴിയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. വയറിനും കാലിനുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ആനയെ വിരട്ടി ഓടിച്ചാണ് റോബിനെ രക്ഷപെടുത്തിയത്. ഉടൻതന്നെ കുമളിയിലെയും കട്ടപ്പനയിലെയും  ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ റോബിനെ  കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ യാത്രയും പാടില്ലായെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS