
വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പുതുതായി ആരംഭിച്ച സ്വകാര്യ ബസ് സര്‍വീസ് ആദ്യ ദിവസം തന്നെ വനം വകുപ്പ് തടഞ്ഞു. ഞായറാഴ്ച രാവിലെ 11 ന് വണ്ടിപ്പെരിയാറില്‍ നിന്ന് ഗവിയിലേയ്ക്ക് പുറപ്പെട്ട മുബാറക്ക് ട്രാവത്സ് എന്ന ബസാണ് ആണ് വള്ളക്കടവ് വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, ഗവി കൊച്ചുപമ്ബ, റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നു.പിന്നീട് സര്‍വീസ് നിലച്ചു. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി ആര്‍. ടി.ഒ 120 ദിവസത്തേയ്ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിച്ചത് .
എന്നാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന റോഡാണെന്നും ഇതിലൂടെ സര്‍വീസ് നടത്തണമെങ്കില്‍ കേന്ദ്ര വന നിയമപ്രകാരമുള്ള അനുമതി ആവശ്യമാണ്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ബസ് സര്‍വീസ് സര്‍വ്വീസ് നടപടികള്‍ സ്വീകരിക്കുന്നതാണന്ന് വള്ളക്കടവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ. അജയഘോഷ് പറഞ്ഞു. പതിനഞ്ചോളം യാത്രക്കാര്‍ ഗവിയിലേക്ക് യാത്ര ചെയ്യുന്നതിനായി ബസിലുണ്ടായിരുന്നു. ബസ് സര്‍വീസ് തടഞ്ഞതിനെ തുടര്‍ന്ന് ബസുടമ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്