തൊടുപുഴക്ക് സമീപം അഞ്ചിരിയിൽ കിണറിൽ വൃത്തിയാക്കുന്നതിനിടെ തൂൺ ഇടിഞ്ഞു വീണ് തൊഴിലാളി മരണപ്പെട്ടു. തൊടുപുഴ അഞ്ചിരി സ്വദേശി കുഴിമുള്ളിപറമ്പിൽ തോമസ് മാത്യു (55)ആണ് മരണപ്പെട്ടത്. 45 അടിയോളം താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെ ഇന്നലെയാണ് അപകടമുണ്ടായത്.
Also Read: അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു.
കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ കയറ്റുന്നത്തിനായി കയർ കെട്ടി മുകളിലേക്ക് കയറുന്നതിനിടെ ചുടുകട്ടകൊണ്ട് നിർമ്മിച്ച കിണറിന്റെ തൂൺ ഇടിഞ്ഞ് ഒരുഭാഗം ജോസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് കിണറ്റിൽ ഇറങ്ങി കസേരയിൽ ഇരുത്തി മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി തോമസിനെകിണറ്റിൽ നിന്നും കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ചിരി സെന്റ് മാർട്ടിൻ പള്ളിയിൽ നടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്