
ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തിനാല്‍ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍. ഇടുക്കി കൊച്ചറ ചേറ്റുക്കുഴി സ്വദേശി പൂങ്കാവനം വീട്ടില്‍ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ആരും ഏറ്റുവാങ്ങാന്‍ തയ്യാറാകാത്തത്.
നിലവില്‍ ബനിയാസിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊച്ചാറ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പദ്മകുമാര്‍. ഇയാളെ കുറിച്ച് അറിയാവുന്നവര്‍ 0582735444, 050 7928741 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്