ഇരട്ടയാറിന് സമീപം നാങ്കുതൊട്ടി ചെമ്പകപ്പാറയിൽ മധ്യവയസ്‌ക്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാങ്കുതൊട്ടി സ്വദേശി തയ്യിൽ സിബി തോമസ്(50)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെ വീടിന് സമീപത്തെ കാപ്പിമരത്തിൽ സിബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളം കോരുവാനെത്തിയ അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സിബി ഒറ്റക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഭാര്യയും മക്കളും രാജാക്കാടുള്ള ഭാര്യവീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് അയൽവാസികൾ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്