Also Read: നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; അധിക സർചാർജ് 10 പൈസ കൂടി, ജൂൺ മാസത്തിൽ കൂടുന്നത് 19 പൈസ.
പാറമടയിൽ ജോലിചെയ്തിരുന്ന കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.
ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താൽക്കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുകയായിരുന്നു. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അതേസമയം പീരുമേട് തേയില തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കവെ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഏലപ്പാറ കാവക്കുളം തോട്ടത്തിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത് . ശാന്തി ( 45 ) കാവക്കുളം, അമുദ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാവക്കുളം പ്രദേശത്ത് സ്ഥിരമായി ഇടിമിന്നൽ ഏറ്റ് ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരികേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്