
കട്ടപ്പന കോഴിമല സ്വദേശിനിയായ യുവതിക്ക് സിനിമയിൽ ജോലി വാങ്ങി നൽകാമെന്നും വീട് വയ്ക്കാൻ സഹായം നൽകാമെന്നും പറഞ്ഞു പറ്റിച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം മഞ്ഞമലമേൽ തോന്നയ്ക്കൽ താറാവിള വീട്ടിൽ സുരേഷ് കുമാറാണ് അറസ്റ്റിലായത്.
ഇയാളെ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതിന് കേസുകൾ നിലവിലുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് സമാന കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതി.
കേസിൽ കൂടുതൽ കുറ്റവാളികളുടെ പങ്കാളിത്വം ഉണ്ടോയെന്ന് അന്വേഷണം നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതി അപേക്ഷ നൽകുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ അറിയിച്ചു.
Subscribe Our YouTube Channel👇👇👇
https://youtube.com/@livevisionhd1483
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







