HONESTY NEWS ADS

ഇടുക്കി കരിമ്പനിലെ ഗ്യാസ് സിലിണ്ടർ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി:  കരിമ്പനിലെ ഗ്യാസ് സിലിണ്ടർ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശിയായ ജസ്റ്റിൻ ജോസ്(37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ 22-നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ജസ്റ്റിനും മാതാവിനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്ധ ചികിത്സയിലായിരുന്ന ജസ്റ്റിന്, ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS