ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപ്പന നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാഹനം മോഷിച്ച കുമളി രണ്ടാം മൈൽ സ്വദേശി അമ്മയാർ ഇല്ലം വീട്ടിൽ മണികണ്ഠൻ(23), കുമളി ടൗണിൽ ആക്രിക്കട നടത്തുന്ന വനിതഇല്ലം വീട്ടിൽ തങ്കരാജ്(38) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി. വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (02 ജൂൺ 2023).
2021-ലാണ് വാഹന മോഷണങ്ങൾ നടന്നത്. സെപ്റ്റംബറിൽ കട്ടപ്പന കൈരളിപ്പടി ഭാഗത്ത് നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച മണികണ്ഠൻ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ ശേഷം തന്റെ വാഹനമാണെന്ന വ്യാജേന വിൽപ്പന നടത്തുവാൻ വിവിധ ആക്രിക്കടകളെ സമീപിച്ചു. എന്നാൽ രേഖകൾ ഇല്ലാത്ത വാഹനം ആരും വാങ്ങിക്കാതെ വന്നപ്പോൾ നിസ്സാര വിലയ്ക്ക് തങ്കരാജിന്റെ കുമളിയിലെ ആക്രികടയിൽ കൊടുക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപ വില ലഭിക്കുമായിരുന്ന ഓട്ടോ 6000 രുപയ്ക്കാണ് മണികണ്ഠൻ തങ്കരാജിന് കൊടുത്തത്.
തുടർന്ന് മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കട്ടപ്പന വള്ളക്കടവ് ഭാഗത്ത് നിന്നും മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ച് വീണ്ടും തങ്കരാജിന് 6000 രൂപയ്ക്ക് വില്പനനടത്തി. ഇത് കൂടാതെ കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും പ്രതി മോഷ്ടിച്ച് വില്പ്പന നടത്തിയിരുന്നു. വാഹനഉടമകൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മുമ്പ് മോഷണം പോയ ഓട്ടോറിക്ഷയുടെ പിൻ സീറ്റ് മറ്റൊരു ഓട്ടോറിക്ഷയിൽ പിടിപ്പിച്ചിരിക്കുന്ന വിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചു. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം മോഷണമുതലുകൾ എവിടെയൊക്കെയാണ് നൽകിയിരിക്കുന്നതെന്നും, സമാനമായ മറ്റ് കേസുകൾ ഉണ്ടോയെന്നും, കൂടുതൽ ആളുകൾ കുറ്റക്യത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നും വിശദമായി പരിശോധിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി . അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി വി എ നിഷാദ്മോൻ, IP വിശാൽജോൺസൺ, S. I സജിമോൻ ജോസഫ് SCP0 ബിജു K. M, CPO മാരായ സുബിൻ PS, V. K അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്