HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കൊന്നത്തടിയ്ക്ക് സമീപം അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കൊന്നത്തടിയ്ക്ക് സമീപം അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി കൊന്നത്തടിയ്ക്ക് സമീപം ഇഞ്ചപ്പതാലില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നത്തടി ഇഞ്ചപ്പതാൽ സ്വദേശി ഇരുളാങ്കല്‍ ശശിധരന്‍ മാതാവ് മീനാക്ഷി എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയാൾവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

Also Read:  യൂണിഫോമിലെത്തുന്ന സ്കൂൾ - കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര; തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ.

കുടുംബ പ്രശ്‌നങ്ങൾ മൂലം ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമീക നിഗമനം. മീനാക്ഷിയുടെ മൃതദേഹം ശുചിമുറിക്കുള്ളിലും ശശിധരന്റെ മൃതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ വെള്ളത്തൂവല്‍ പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യയെന്നാണ് നിഗമനം. 

വിഷം കഴികാനായി ഉപയോഗിച്ച ഗ്ലാസും സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA