HONESTY NEWS ADS

പാറത്തോടിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു.

പാറത്തോടിൽ  യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു.

നെടുങ്കണ്ടത്തിന് സമീപം പാറത്തോടിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പാറത്തോട് പുല്ലുമേട് കോളനിയിൽ ജീവ(22)ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. 

Also Read: ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു; അപകടം മാങ്ങാ പറിക്കുന്നതിനിടെ.

ശിങ്കാരികണ്ടം കോളനിയിൽ കവിയരസൻ എന്നയാളാണ് ജീവയെ കുത്തി പരിക്കേൽപ്പിച്ചത്. കുറച്ച് മാസങ്ങൾക്ക് മുൻപ് പാറത്തോട് ഒരുക്ഷേത്രത്തിൽ ഉത്സവത്തിന് കുറച്ച് യുവാക്കൾ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. എന്നാൽ ജീവ ഇതിൽ ഉണ്ടായിരുന്നില്ല. എതിർപക്ഷത്തുള്ളവർക്ക് സഹായം ചെയ്തുവെന്ന് സംശയിച്ചാകാം ജീവയെ കുത്തിയതെന്ന് പോലീസ് കരുതുന്നു.

 പ്രതി കുത്തി പരിക്കേൽപ്പിച്ചശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണെന്ന് ഉടുമ്പൻചോല എസ്.എച്ച്.ഒ. അബ്ദുൾഖനി പറഞ്ഞു. കുത്തേറ്റ ജീവയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS