HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു; അപകടം മാങ്ങാ പറിക്കുന്നതിനിടെ.

ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു; അപകടം മാങ്ങാ പറിക്കുന്നതിനിടെ.
മാങ്ങാ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു. രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തൻവീട്ടിൽ വിനോദാണ് (38) ആണ് മരണപ്പെട്ടത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. 

Also Read:  അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ മഴ പ്രവചനങ്ങളും, ജാഗ്രതാ നിർദേശങ്ങളും.

വീടിനു സമീപത്തെ മാവിൽനിന്നും മാങ്ങാ പറിക്കുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ വിനോദിനെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതര പരിക്കേറ്റതിനാൽ  പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. 

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു.

 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS