HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തടിയമ്പാട് നിയന്ത്രണം നഷ്ട്ടപ്പെട്ട പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ടു.

ഇടുക്കി തടിയമ്പാട് നിയന്ത്രണം നഷ്ട്ടപ്പെട്ട പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ടു.


തടിയമ്പാട് പെട്ടിഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. ഇടുക്കി-തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (85) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. 

Also Read: ഇടുക്കി കുഞ്ചിത്തണ്ണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പിടിയിലായത് രണ്ട് പ്ലസ് ടു വിദ്യാർഥികൾ, ചോദ്യം ചെയ്യലിൽ നാല് ബൈക്കുകൾക്കൂടി മോഷ്ടിച്ചതായി കണ്ടെത്തി.

തടിയമ്പാട് ടൗണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴി ഷാപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഇടിച്ച് നിലത്ത് വീണ തോമസിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് തോമസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 

ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്കാരം നാളെ 2 മണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS