HONESTY NEWS ADS

ഗവിയിൽ ഏലത്തോട്ടത്തിലെ ജോലിക്കിടെ മരംവീണ് തൊഴിലാളി സ്ത്രീ മരണപ്പെട്ടു.

ഗവിയിൽ ഏലത്തോട്ടത്തിലെ ജോലിക്കിടെ മരംവീണ് തൊഴിലാളി സ്ത്രീ മരണപ്പെട്ടു.

ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. കെഎഫ്ഡിസിയുടെ ഗവിയിലെ ഏല തോട്ടത്തിലെ തൊഴിലാളി നന്ദകുമാരിയാണ് മരിച്ചത്. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ ഗവി കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചത്.

Also Read:  ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥികൾ തൂങ്ങി മരിച്ച സംഭവം; ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് വിദ്യാര്‍ഥികൾ ജീവനൊടുക്കിയതെന്ന് പ്രചരണം: വാർത്ത തള്ളി പോലീസ്.

ഗവി മീനാർ കോളനി നിവാസി ആനന്ദകുമാരിയാണ് മരിച്ചത്. ഏല തോട്ടത്തിൽ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചർ ഉൾപ്പെടെ 12 പേർ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചർ തൊഴിലാളികളോട് ഓടി മാറുവാൻ പറഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾക്കൊപ്പം ഓടി മാറിയ ആനന്ദകുമാരി മരത്തിന്റെ വേരിൽ തട്ടിവീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ മേൽ പതിക്കുകയുമായിരുന്നു. 

വണ്ടിപ്പെരിയാർ വള്ളക്കടവ് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS