HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥികൾ തൂങ്ങി മരിച്ച സംഭവം; ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് വിദ്യാര്‍ഥികൾ ജീവനൊടുക്കിയതെന്ന് പ്രചരണം, വാർത്ത തള്ളി പോലീസ്.

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർഥികൾ തൂങ്ങി മരിച്ച സംഭവം; ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് വിദ്യാര്‍ഥികൾ  ജീവനൊടുക്കിയതെന്ന്  പ്രചരണം, വാർത്ത തള്ളി പോലീസ്.


വണ്ടന്മേട്, കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് വിദ്യാർഥികൾ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സമാനമായ രീതിയിൽ ഇന്നലെ വണ്ടന്മേട് സ്റ്റേഷൻ പരിധിയിലും വിദ്യാർത്ഥി മരണപ്പെട്ടു. ഇരുവരും പഠിച്ചിരുന്നത് ഒരു സ്കൂളിൽ ആണെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. എന്നാൽ മരണങ്ങൾ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലായെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 ജൂൺ 2023).

അതേസമയം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണം ഓണ്‍ലൈന്‍ ഗെയിമുകളാണെന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ തുടർച്ചയായി നൽകിയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങിമരിച്ച പ്ലസ്ടു വിദ്യാർത്ഥിയുടെ സഹപാഠിയും തൂങ്ങി മരിച്ചെന്നും, ഇരുവരും  മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി നൽകിയെന്നുമാണ് വാർത്ത പ്രചരിച്ചത്. പ്രാഥമിക പരിശോധനയില്‍ ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. 

ആദ്യം മരണപ്പെട്ട വിദ്യാർത്ഥി ദിവസം മുഴുവൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് ഇവർ കുട്ടിയുടെ കൈയിൽനിന്നും ഫോൺ വാങ്ങിവെച്ചു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി തൂങ്ങി മരിച്ചതായാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്നലെ മരണപ്പെട്ട കുട്ടി സ്കൂളിൽ പോകുന്നതിനായി ബൈക്ക് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടുകാരുമായി വഴക്കുണ്ടാക്കിയിരുന്നു. 

വീട്ടുകാര്‍ ബൈക്ക് വാങ്ങിനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. മരണപ്പെട്ട ഇരുവരും ഒരേ സ്കൂളിൽ ആയിരുന്നെങ്കിലും വ്യത്യസ്ത ക്ലാസ്സുകളിലാണ് പഠിച്ചിരുന്നത്. ഇരുവരുടെയും മരണത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS